Thursday, 10 November 2016

മലയാളികളുടെ മനസ്സിൽ നന്മ നിറയട്ടേ.

മറ്റുള്ളവരെ സഹായിക്കുമ്പോൾ നമുക്ക് കിട്ടുന്ന സന്തോഷമാണ് മഹത്തരമായത്...അത് ഒരു പക്ഷേ പ്രായമായ ഒരാളെ ബസിൽ നിന്ന് ഇറങ്ങാൻ സഹായിക്കുന്നതാവാം ......എല്ലാവരാലും  തള്ളപ്പെട്ട  ഒരു മനുഷ്യന്റെ ദുഃഖങ്ങൾ കേൾക്കാൻ അൽപ്പ സമയം ചെലവാക്കുന്നതാവാം  ........ മലയാളികളുടെ മനസ്സിൽ നന്മ നിറയട്ടേ....ആശംസകൾ 

Monday, 7 November 2016

വർഗീയതക്കെതിരെ ശബ്ദമുയർത്തു ..

നമ്മുടെ രാജ്യം മതേതര  രാജ്യമാണ്... ലോകത്ത് ഒരിടത്തും  ഈ മനോഹര സൗഹൃദം കാണാൻ സാധിക്കില്ല ....ഒരു പ്രവാസിയോട് ചോദിച്ചാൽ മനസിലാകും ഇന്ത്യയുടെ മഹത്വ0....ഹിന്ദുവും ,ക്രിസ്ത്യനും , മുസൽമാനും സന്തോഷത്തോടെ ജീവിക്കുന്ന നാട് ഇന്ത്യ  മാത്രമാണ് ... നമ്മുടെ രാജ്യത്തിന്റെ ഈ കെട്ടുറപ്പിന് കോട്ടം തട്ടിയാൽ പിന്നേ മനോഹരമായ  ഇന്ത്യ ഇല്ല. 
Divide and rule എന്ന ആശയം നടപ്പിലാക്കിയാണ് നമ്മളെ ബ്രിട്ടീഷുകാർ അടിമകളാക്കിയത്......   ആ അടിമത്തം നിർത്തലാക്കാൻ ആയിരക്കണക്കിന് പാവങ്ങളുടെ രക്തം വേണ്ടി വന്നു...ആ രക്തത്തിന്റൈ വിലയാണ് നാം ഇന്ന് അനുഭവിക്കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യം ..ഇത് വീണ്ടും divide  and  rule എന്ന ആശയത്തിലേക്ക് തിരിച്ചു പോകാൻ വേണ്ടി ആണെങ്കിൽ എന്തിനാണ് നമ്മുടെ പിതാമഹൻമാർ സ്വന്തം ജീവിതം നമുക്ക് വേണ്ടി ബലി അർപ്പിച്ചത് ?അവരുടെ ആത്മാവ് പോലും നമ്മെ ശപിക്കും.ഒരു രീതിയിലുള്ള തീവ്രവാദത്തെയും നാം പ്രോത്സാഹിപ്പിക്കരുത്. വർഗീയത വിഷമാണ് .....ആയിരക്കണക്കിന് അണുബോംബുകളെക്കാൾ ഭീകരമാണ് വർഗീയത ...പ്രബുദ്ധ കേരളം വർഗീയ വിഷം തുപ്പുന്നവരെ അവഗണിക്കുക തന്നെ വേണം ....അതിനെതിരെ പ്രതികരിക്കണം .......ഇല്ലേൽ ലോകം അംഗീകരിക്കുന്ന ഒരു മതേതര രാജ്യമായ ഇന്ത്യ ....നാളെ  വെറും കഥയായി മാറും....  വീണ്ടും സ്വാതന്ത്രത്തിനു വേണ്ടി പൊരുതണ്ടതായി വരും ... ഹിന്ദുവും ,ക്രിസ്ത്യനും ,മുസൽമാനുമല്ല നമുക്ക് വേണ്ടത്.....പകരം മനുഷ്യത്തമുള്ള മനുഷ്യരും ,മലിനമാകാത്ത ഭുമിയുമാണ് ....ഇതിനായിട്ട് നമുക്ക് കയ്യ് കോർക്കാം....... പ്രബുദ്ധ കേരളമേ ഉണരൂ .............ഹിന്ദുവല്ല ഉണരേണ്ടത് ,ക്രിസ്ത്യനല്ല ഉണരേണ്ടത് ,മുസൽമാനല്ല ഉണരേണ്ടത് , മനുഷ്യരാണ് ഉണരേണ്ടത്  .......  .മനുഷ്യത്വമാണ് നാം കാണിക്കേണ്ടത്....ജയ് ഹിന്ദ് 

Sunday, 6 November 2016

ചിന്തിക്കുമ്പോൾ

"ചിന്തിക്കുമ്പോൾ ....... ഞാൻ പറയുന്ന ആശയങ്ങളോട് എനിക്ക് തന്നെ പുച്ച്ചം തോന്നിയാൽ ഞാൻ ഒരു hypocrite ആണ്."

നാം ആദ്യം

നാം ആദ്യം കൊല്ലേണ്ടത് നമ്മുടെ കപട സദാചാരത്തെയും , മതത്തിന്റെ 
പേരിലുള്ള ആത്മ വഞ്ചനയെയുമാണ്(hypocrite)....

Tuesday, 1 November 2016

സ്നേഹം

സ്നേഹം എന്ന വാക്ക് എത്ര സുന്ദരമാണ്...ഈ വാക്കിന്റെയ് വില നമുക്കറിയില്ല..അറിഞ്ഞിരുന്നെങ്കിൽ എത്ര സുന്ദരമായിരുന്നു ഈ ഭൂമി....

Monday, 31 October 2016

ഈ മഴയിൽ...

എന്തു രസമാണ് ങ്ങനെ ജാലകത്തിലൂടെ പുറത്തേക് നോക്കിയിരിക്കാൻ.ഈ പ്രകൃതി എന്തു സുന്ദരിയാണ് ..മുറ്റത്തെ മേപ്പിൾ മരത്തിന്റെയ് ഇലകൾ ഇളം കാറ്റിൽ തുള്ളികളിക്കുന്നു.( ഒരു പ്രവാസി ആയതുകൊണ്ടാണ് എന്റൈ കണ്ണിൽ മേപ്പിൾ മരം പെട്ടത് ). എവിടെയും പ്രകൃതി സുന്ദരിയാണ്.അതിനാൽ ദൃശ്യങ്ങൾ എന്നിലെ  ആസ്വാദയെ ഉണർത്തുമ്പോൾ എനിക്ക് എഴുതാതിരിക്കാൻ പറ്റില്ല.............



ഒരു കുഞ്ഞി കുരുവി  ബാൽക്കണിയിൽ തത്തി കളിക്കുന്നു...ദൈവത്തിന്റെ സൃഷ്ഠികൾ എത്ര മനോഹരമാണ്... ഇന്ന് പതുവു പോലെ സൂര്യകിരണങ്ങൾക്ക് അത്ര ശക്തിയില്ല.സുര്യന്റെയ്  പതർച്ചക്ക് കാരണം കുഞ്ഞി മേഘങ്ങൾ ആണ്..മഴ പെയ്യുമോ?മുത്തശ്ശിയെ പോലെ പ്രവചിക്കാനുള്ള കഴിവ് എനിക്കില്ല.നാടൻ കഴിവുകളെല്ലാം അന്ന്യം നിന്ന തലമുറയിൽ പെട്ട ആളാണ് .പിന്നേ നമ്മുടെ കാലാവസ്ഥ നിരീക്ഷകരെ പോലെ " മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് "എന്ന് പറയാനെ പറ്റു.സത്യം പറഞ്ഞാൽ ഞാൻ മഴയെ കാത്തിരിക്കുവാന്ന് എല്ലാവര്ക്കും ഇപ്പം മനസ്സിലായിക്കാണും ...ശരിയാണ് മഴത്തുള്ളി കിലുക്കത്തിനായി ഞാൻ  കാതോർത്തിരിക്കുവാണ്.എന്റൈ ആഗ്രഹം പോലെ മഴ ചാറാൻ തുടങ്ങിയിരിക്കുന്നു ..ശിശിര കാലത്തിന്റെയ് നിറങ്ങൾ അണിഞ്ഞ മേപ്പിൾ ഇലകൾ ആ മഴത്തുള്ളികൾക്കൊപ്പം നിലത്തേക്ക് പൊഴിയുന്ന കാഴ്ച്ച എന്നെ ഇനി വരാനിരിക്കുന്ന കൊടും ശൈത്യം ഓർമിപ്പിച്ചെങ്കിലും......ഇപ്പോൾ അതിനുള്ള സമയമല്ല ...."നല്ലതു മാത്രം ഓർക്കുക..ഈ നിമിഷം ആസ്വദിക്കുക "എന്ന ആശയ വിശ്വാസി ആയി പിന്നെയും ജാലകത്തിലൂടെ മഴത്തുള്ളികിലുക്കം കണ്ടും കേട്ടും ഇരിക്കുകയാണ്.പ്രണയിക്കുന്നവരെ ഓർമകളിലൂടെ ഊളിയിട്ട് മുക്കിക്കളയുന്ന വശ്യ സൗന്ദര്യം ഈ മഴത്തുള്ളി കിലുക്കത്തിനുണ്ട്....ഞാനും ഓർമകളിലൂടെ ഊളിയിട്ടു...ഇപ്പോൾ ചറ പറ ശബ്ദത്തോടെ മഴയുടെ കാഠിന്യം കൂടി വരുന്നുണ്ട്‌. മരചില്ലകൾ ആടിയുലയുന്നു . കുറച്ചു നേരം കൂടി ഇങ്ങനെ ഇരിക്കാൻ ഒത്തിരി ആഗ്രഹമുണ്ട് ...പലതും ഓർത്തു മൂടി പുതച്ചിരിക്കണമെന്നും എന്നിലെ എഴുത്തുകാരി ആഗ്രഹിക്കുന്നു ...പക്ഷേ ഞാൻ എന്ന ഭൗതിക ശാസ്ത്ര ആദ്ധ്യാപികക്ക് ഒത്തിരി പരിമിതികളുണ്ട്. ഇനി കൊറച്ചു നേരം  മാക്സ് പ്ലാങ്കിനെയും , ഐസക്ക് ന്യൂട്ടനെയും ഓർത്തിരിക്കട്ടെ ...എല്ലാവര്ക്കും നന്ദി

Friday, 28 October 2016

മഴത്തുള്ളി




 മഴത്തുള്ളി വീണു ......എൻ ഹൃദയം തണുത്തു ...
പ്രണയ ഭാവവും..... സൗഹൃദവും.....
നീന്തി തുടിച്ചു എന്നുള്ളിൽ .......
നിന്നോർമയിൽ ഞാൻ മുങ്ങി പോയി.....
നിന്നോർമയിൽ ഞാൻ മുങ്ങി പോയി.....

Thursday, 19 May 2016

Thursday, 12 May 2016

ഡിങ്കൊയിസ്ട്ട്കൾക് ഒരു തുറന്ന കത്ത് ...മറുപടി പ്രതീക്ഷിക്കുന്നു ....

ഡിങ്കൊയിസ്ട്ട്കൾക്  ഒരു തുറന്ന കത്ത് ...മറുപടി പ്രതീക്ഷിക്കുന്നു ....
പ്രിയപ്പെട്ട  ഡിങ്കൊയിസ്ട്ട്   വിശ്വാസികൾക്ക് ,,,,,
എനിക്ക് കുറച് ചോദ്യങ്ങൾ നിങ്ങളോട്‌ ചോദിക്കാനുണ്ട് .
മനുഷന്   സ്വന്തമായി ചിന്തിക്കാനും ,പ്രതികരിക്കാനും ,സ്വന്തം അഭിപ്രായം പ്രകടിപ്പികാനും എല്ലാ വിധ സ്വാതന്ത്രവുമുള്ള ഒരു മതേതര രാജ്യം ആണ് ഇന്ത്യ .എന്നിട്ടും നമ്മുടെ ചിന്താ ശേഷി നമുക്ക് ഉപയോഗിക്കാനോ ,പ്രകടിപ്പിക്കാനോ കഴിയാതെ മതത്തിന്റ്യ് പേരില് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കണ്ണും പൂട്ടി പിൻ താങ്ങുന്ന സമൂഹത്തിൽ നിങ്ങളുടെ ചിന്തകൾക്ക് തീര്ച്ചയായും പ്രസക്ത്തിയുണ്ട് .

ഇന്ന് എല്ലാ മതങ്ങളും ജനങ്ങളെ പേടിപ്പിച്` ,അല്ലെങ്കിൽ ഭീഷണി പെടുത്തി തങ്ങളുടെ സ്വാർത്ത താൽപ്പര്യങ്ങൾ ഒരുളുപ്പും കൂടതെ അടിചെല്പ്പിക്കുന്നവർ ആണ്.പക്ഷെ ഓരോ മതവും എടുത്തു നോക്കിയാൽ മനുഷ നന്മ തന്നെയാണ് അതിന്റെ അന്തസത്ത.

എന്നാൽ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ മത ഗ്രന്തങ്ങളെ അപഗ്രതിച് അതിന് ദൈവം മനസ്സില്പോലും ചിന്തിചിട്ടില്ലാത്ത വ്യാഖ്‌യാനങ്ങൾ കൊടുത്ത് പാവം ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന കാഴ്ച ദയനീയമാണ്.
സനാതന ധർമത്തിലും,കർമത്തിലും,സത്യത്തിലും അടിയുറച്ചു വിശ്വസിക്കുന്ന മതമാണ്‌ ഹിന്ദു മതം .ദൈവവും ,പ്രകൃതിയും ,മനുഷ്യനും തമ്മിലുള്ള അഭേദ്യ ബന്ധം ഊട്ടിയുറപ്പിക്കുന്ന സദ്‌ ചിന്തകളാണ് വേദങ്ങളിൽ ഉള്ളത് .പക്ഷെ കള്ള സന്യാസിമാരും ,തന്ത്രങ്ങളുടെയും മന്ത്രങ്ങളുടെയും പേരിൽ പാവം ജനങ്ങളെ കൊള്ളയിടുന്നവരുമാണു ഈ മതന്തിന്റെയ് വില കളയുന്നത് .
ഇസ്ലാമിക വചനങ്ങൾ നമ്മളെ പഠിപ്പിക്കുന്നത് ചിട്ടയായ രീതിയിലുള്ള പ്രാർത്ഥന ,പാവങ്ങളെ സഹായിക്കുകയും ,സത്കർമങ്ങൾ ചെയ്യുക എന്നതൊക്കെയാണ് .പക്ഷേ വിവാഹ തട്ടിപ്പ് നടത്താനും ,മൊഴി ചൊല്ലി പെൺകുട്ടികളെ വഴിയാതാരമാക്കാനും, ഭീകരാക്രമണം നടത്താനും തൊട്ങ്ങിയാൽ.... ഇസ്ലാം മതം പറഞ്ഞിട്ടല്ല ഇതൊക്കെ കാട്ടികൂട്ടുന്നത്.
ശത്രുവിനെ പോലും സ്നേഹിക്കാനും ,നിന്റെ പുതപ്പു അവസ്യപ്പെടുന്നവന് ഉടുപ്പ് കൂടി നല്കാനും പഠിപ്പിച്ച യേശുവിനെ പിൻഗമികന്ടവരാനു ക്രിസ്ത്യാനികൾ.പകരം രാഷ്ട്രീയം നിയന്ത്രിക്കാനും ,ബിസിനസ് നടത്തി ലാഭം കൊയ്യാനും ,ശാപങ്ങളും ,ബന്തനങ്ങളും പറഞ്ഞു പൈസ തട്ടിയടുക്കാനും യാതൊരു  മടിയുമില്ലാതായത് യേശു പടിപ്പിചിട്ടല്ല . .

ഈ കുഴപ്പങ്ങൾക്കിടയിൽ കിടന്നു നെട്ടോട്ടം ഓടുന്ന ഒരു തലമുറ ....യാതൊരു ലോജിക്കുമില്ലലോ എന്ന് ചിന്തിച്ചു ,ചിന്താ ശേഷിയും പ്രതികരണ ശേഷിയും വീർപ്പു മുട്ടിച്ചപ്പോൾ ,ആരംഭിച്ച ഒരു മതമാണോ ഢിങ്കൊയിസം?
ഉച്ച നീച്ചത്വങ്ങലേ  ഉള്ളിലെ തീയാക്കി പൊട്ടിത്തെറിക്കാൻ കോപ്പ് കൂട്ടിയ ഒരു യുവ ജനതയുടെ മിടിപ്പാണോ നിങ്ങൾ?
പക്ഷെ ...............ഒരു സംശയം.............

നിങ്ങൾ പല മതങ്ങളിൽ നിന്നും വന്നവരാകാം .......ഇങ്ങനെ ഒരു മതം ഉണ്ടാക്കുന്നതിനു പകരം .......മതങ്ങൾ ഉൾക്കൊള്ളുന്ന നന്മകളും ,ശരിയായ ഉത്ഭൊധനങ്ങളും അതിന്റേതായ അർത്ഥത്തിൽ ഉൾക്കൊള്ളുന്ന ഒരു ചിന്താദാര വളർത്തിയെടുക്കുകയും,അന്ധവിശ്വാസങ്ങളിൽ മുങ്ങി കുളിക്കുന്ന ജനതയെ നേർവഴിക്ക് നടത്തുന്നതിനും പകരം ഒരു കാർടൂൺ കഥാപാത്രത്തെ ദൈവമാകി നാട് നന്നാക്കാമെന്ന ചിന്താഗതി എത്ര മാത്രം മാനുഷരേ സഹായിക്കും എന്നു മനസിലാക്കി തന്നാൽ നന്നായിരുന്നു .
ഇത്രത്തോളം ചിന്താശക്തിയും, പ്രതികരണ ശേഷിയും
 ഉള്ള ഒരു തലമുറ ഒരു കാർടൂൺ കഥാപാത്രത്തെ ദൈവമാക്കി നാട് നന്നാക്കാനിരങ്ങിയതിന്റ്യ് ചെതോവിഹാരം എത്ര  ചിന്തിച്ചിട്ടും   മനസ്സിലാകുന്നതുമില്ല .......ആയതിനാൽ
ഒരു നല്ല മറുപടി പ്രതീക്ഷിച്ചു കൊണ്ട് ...തല്ക്കാലം നിർത്തുന്നു......