Thursday, 12 May 2016

ഡിങ്കൊയിസ്ട്ട്കൾക് ഒരു തുറന്ന കത്ത് ...മറുപടി പ്രതീക്ഷിക്കുന്നു ....

ഡിങ്കൊയിസ്ട്ട്കൾക്  ഒരു തുറന്ന കത്ത് ...മറുപടി പ്രതീക്ഷിക്കുന്നു ....
പ്രിയപ്പെട്ട  ഡിങ്കൊയിസ്ട്ട്   വിശ്വാസികൾക്ക് ,,,,,
എനിക്ക് കുറച് ചോദ്യങ്ങൾ നിങ്ങളോട്‌ ചോദിക്കാനുണ്ട് .
മനുഷന്   സ്വന്തമായി ചിന്തിക്കാനും ,പ്രതികരിക്കാനും ,സ്വന്തം അഭിപ്രായം പ്രകടിപ്പികാനും എല്ലാ വിധ സ്വാതന്ത്രവുമുള്ള ഒരു മതേതര രാജ്യം ആണ് ഇന്ത്യ .എന്നിട്ടും നമ്മുടെ ചിന്താ ശേഷി നമുക്ക് ഉപയോഗിക്കാനോ ,പ്രകടിപ്പിക്കാനോ കഴിയാതെ മതത്തിന്റ്യ് പേരില് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കണ്ണും പൂട്ടി പിൻ താങ്ങുന്ന സമൂഹത്തിൽ നിങ്ങളുടെ ചിന്തകൾക്ക് തീര്ച്ചയായും പ്രസക്ത്തിയുണ്ട് .

ഇന്ന് എല്ലാ മതങ്ങളും ജനങ്ങളെ പേടിപ്പിച്` ,അല്ലെങ്കിൽ ഭീഷണി പെടുത്തി തങ്ങളുടെ സ്വാർത്ത താൽപ്പര്യങ്ങൾ ഒരുളുപ്പും കൂടതെ അടിചെല്പ്പിക്കുന്നവർ ആണ്.പക്ഷെ ഓരോ മതവും എടുത്തു നോക്കിയാൽ മനുഷ നന്മ തന്നെയാണ് അതിന്റെ അന്തസത്ത.

എന്നാൽ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ മത ഗ്രന്തങ്ങളെ അപഗ്രതിച് അതിന് ദൈവം മനസ്സില്പോലും ചിന്തിചിട്ടില്ലാത്ത വ്യാഖ്‌യാനങ്ങൾ കൊടുത്ത് പാവം ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന കാഴ്ച ദയനീയമാണ്.
സനാതന ധർമത്തിലും,കർമത്തിലും,സത്യത്തിലും അടിയുറച്ചു വിശ്വസിക്കുന്ന മതമാണ്‌ ഹിന്ദു മതം .ദൈവവും ,പ്രകൃതിയും ,മനുഷ്യനും തമ്മിലുള്ള അഭേദ്യ ബന്ധം ഊട്ടിയുറപ്പിക്കുന്ന സദ്‌ ചിന്തകളാണ് വേദങ്ങളിൽ ഉള്ളത് .പക്ഷെ കള്ള സന്യാസിമാരും ,തന്ത്രങ്ങളുടെയും മന്ത്രങ്ങളുടെയും പേരിൽ പാവം ജനങ്ങളെ കൊള്ളയിടുന്നവരുമാണു ഈ മതന്തിന്റെയ് വില കളയുന്നത് .
ഇസ്ലാമിക വചനങ്ങൾ നമ്മളെ പഠിപ്പിക്കുന്നത് ചിട്ടയായ രീതിയിലുള്ള പ്രാർത്ഥന ,പാവങ്ങളെ സഹായിക്കുകയും ,സത്കർമങ്ങൾ ചെയ്യുക എന്നതൊക്കെയാണ് .പക്ഷേ വിവാഹ തട്ടിപ്പ് നടത്താനും ,മൊഴി ചൊല്ലി പെൺകുട്ടികളെ വഴിയാതാരമാക്കാനും, ഭീകരാക്രമണം നടത്താനും തൊട്ങ്ങിയാൽ.... ഇസ്ലാം മതം പറഞ്ഞിട്ടല്ല ഇതൊക്കെ കാട്ടികൂട്ടുന്നത്.
ശത്രുവിനെ പോലും സ്നേഹിക്കാനും ,നിന്റെ പുതപ്പു അവസ്യപ്പെടുന്നവന് ഉടുപ്പ് കൂടി നല്കാനും പഠിപ്പിച്ച യേശുവിനെ പിൻഗമികന്ടവരാനു ക്രിസ്ത്യാനികൾ.പകരം രാഷ്ട്രീയം നിയന്ത്രിക്കാനും ,ബിസിനസ് നടത്തി ലാഭം കൊയ്യാനും ,ശാപങ്ങളും ,ബന്തനങ്ങളും പറഞ്ഞു പൈസ തട്ടിയടുക്കാനും യാതൊരു  മടിയുമില്ലാതായത് യേശു പടിപ്പിചിട്ടല്ല . .

ഈ കുഴപ്പങ്ങൾക്കിടയിൽ കിടന്നു നെട്ടോട്ടം ഓടുന്ന ഒരു തലമുറ ....യാതൊരു ലോജിക്കുമില്ലലോ എന്ന് ചിന്തിച്ചു ,ചിന്താ ശേഷിയും പ്രതികരണ ശേഷിയും വീർപ്പു മുട്ടിച്ചപ്പോൾ ,ആരംഭിച്ച ഒരു മതമാണോ ഢിങ്കൊയിസം?
ഉച്ച നീച്ചത്വങ്ങലേ  ഉള്ളിലെ തീയാക്കി പൊട്ടിത്തെറിക്കാൻ കോപ്പ് കൂട്ടിയ ഒരു യുവ ജനതയുടെ മിടിപ്പാണോ നിങ്ങൾ?
പക്ഷെ ...............ഒരു സംശയം.............

നിങ്ങൾ പല മതങ്ങളിൽ നിന്നും വന്നവരാകാം .......ഇങ്ങനെ ഒരു മതം ഉണ്ടാക്കുന്നതിനു പകരം .......മതങ്ങൾ ഉൾക്കൊള്ളുന്ന നന്മകളും ,ശരിയായ ഉത്ഭൊധനങ്ങളും അതിന്റേതായ അർത്ഥത്തിൽ ഉൾക്കൊള്ളുന്ന ഒരു ചിന്താദാര വളർത്തിയെടുക്കുകയും,അന്ധവിശ്വാസങ്ങളിൽ മുങ്ങി കുളിക്കുന്ന ജനതയെ നേർവഴിക്ക് നടത്തുന്നതിനും പകരം ഒരു കാർടൂൺ കഥാപാത്രത്തെ ദൈവമാകി നാട് നന്നാക്കാമെന്ന ചിന്താഗതി എത്ര മാത്രം മാനുഷരേ സഹായിക്കും എന്നു മനസിലാക്കി തന്നാൽ നന്നായിരുന്നു .
ഇത്രത്തോളം ചിന്താശക്തിയും, പ്രതികരണ ശേഷിയും
 ഉള്ള ഒരു തലമുറ ഒരു കാർടൂൺ കഥാപാത്രത്തെ ദൈവമാക്കി നാട് നന്നാക്കാനിരങ്ങിയതിന്റ്യ് ചെതോവിഹാരം എത്ര  ചിന്തിച്ചിട്ടും   മനസ്സിലാകുന്നതുമില്ല .......ആയതിനാൽ
ഒരു നല്ല മറുപടി പ്രതീക്ഷിച്ചു കൊണ്ട് ...തല്ക്കാലം നിർത്തുന്നു......


4 comments:

  1. ഇങ്ങനത്തെ എമണ്ടൻ വിഷയങ്ങൾ ഒക്കെ എഴുതുമ്പോൾ മിനിമം അക്ഷര തെറ്റുകൾ എങ്കിലും ഒഴിവാക്കാൻ നോക്കണം. അല്ലെങ്കിൽ വായിക്കുന്നവർക്ക് ഒരു സീരിയസ്നെസ് തോന്നില്ല. ആശംസകൾ.

    ReplyDelete
    Replies
    1. Thank you. .. ...this is the problem with malayalam typing...but I would appreciate comments with identity. ..

      Delete
  2. നല്ല പോസ്റ്റ്....
    ഇതേപോലുള്ള ആശയങ്ങൾക്കു വേണ്ടിയാണ്‌ ഞാൻ ബ്ലോഗ് തുടങ്ങിയതെന്ന് പറഞ്ഞാൽ പോലും തെറ്റില്ല. ഒരോ പോസ്റ്റുകളും അതിനുള്ള എന്റെ ശ്രമങ്ങളാണ്‌‌. താൽപര്യമെങ്കിൽ ശ്രദ്ധിക്കാം. അടുത്ത പോസ്റ്റ് വൈകാതെ ഉണ്ടാകും.
    ----------
    പിന്നെ, ഈ ബോഗിൽ Follow ചെയ്യാനുള്ള എന്തെങ്കിലും ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.

    ReplyDelete
    Replies
    1. Thankyou for your reply.This is my second month as a blogger.I am a newbie so I don't know much about different options.I will try to do that...Hope I could improve in malayalam typing..

      Delete