Thursday, 5 January 2017

എന്റെ ബാല്യകാലസ്മരണകൾ...




എന്റെ ബാല്യകാലസ്മരണകൾ...


ഇന്ന് ലോകത്തിന്റെ ഏറ്റവും വടക്കെ അറ്റത്തുള്ള തണുത്തുറഞ്ഞ മഞ്ഞു മലകൾക്കിടയിൽ മരവിച്ചിരിക്കുന്ന എന്റെ ഓർമകളെ  കൂട്ടുകാരി രഹ്ന ഉണർത്തി ...നന്ദി സുഹൃത്തേ ...
 മുങ്ങാം കുഴി ഇടുകയാണ് എന്റെ ബാല്യത്തിലേക്ക് .....ആ ചുഴിയിൽ നീന്തി തുടിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന ആഹ്ലാദം .....ഹോ

          എന്റെ മനസ്സിൽ ആദ്യം  ഓടിയെത്തുന്നത് പച്ചപ്പട്ടു പുതച്ച ..എന്റെ സുന്ദര ഗ്രാമവും , വളഞ്ഞു പുളഞ്ഞു ഇക്കിളി കൂട്ടി ഒഴുകുന്ന മിന്നി  പുഴയുമാണ് .തൂങ്ങിയാടുന്ന നെല്കതിരുകളും ,ഗാംഭീര്യത്തോടെ തല ഉയർത്തി നിൽക്കുന്ന കല്പ  വൃക്ഷങ്ങളും , മാവും ,പറങ്കിയും ഒക്കെ നിറഞ്ഞു നിൽക്കുന്ന ഒരു സ്വർഗം .....ഹോ ....ഓർക്കുമ്പോൾ തന്നെ  കുളിരു കോരുന്നു ...
 വേനല്ക്കാലമായാൽ ഉത്സവമാണ് .പറമ്പിലെ കപ്പ പറിച്ചു ഉണക്കാനായി അരിഞ്ഞു കൂട്ടും.നാട്ടുകാർ എല്ലാരും ഒരുമിച്ചാണ് ഏതെല്ലാം ചെയ്യുന്നത് .ജാതി മത ഭേദമെന്യ എല്ലാവരും സഹായിക്കാനെത്തും .എല്ലാരും കൂടി കുശലം പറഞ്ഞും ,ബഹളം വെച്ചും......എന്ത് രസമായിരുന്നു ആ കാലം .

         വലിയവർ ജോലി ചെയ്യുമ്പോൾ കുഞ്ഞി കൂട്ടങ്ങൾ പഴുത്ത മാങ്ങാ എറിഞ്ഞു പറിച്ചും ,കപ്പ വിളവെടുത്ത വിശാലമായ  തൊടിയിൽ ഓടി കളിച്ചും ഇങ്ങനെ നടക്കും ... അന്ന് കഴിച്ച ആ വിളഞ്ഞു പഴുത്ത കപ്പ മാങ്ങയുടെ ( നാട്ടിലെ ഒരു പ്രത്യേക തരാം മാങ്ങയാണ്) രുചി എന്നും എന്റെ നാവിലുണ്ട് .അമ്മമാർ ഇടക്കിടക്ക് ഓർമിപ്പിക്കും  " കപ്പ മാങ്ങേൽ പുഴു ഉണ്ടാവും ,നോക്കി കഴിക്കണമെന്ന് " .പക്ഷെ ആരു  കേൾക്കാൻ .....മാങ്ങാ പറിക്കുക,തിന്നുക അത് മാത്രമാണ് നമ്മുടെ ലക്‌ഷ്യം ...മാങ്ങയിലേക്ക് നോക്കാൻ പോലും ക്ഷമയില്ല.അങ്ങനെ മാങ്ങ പറിച്ചു മത്സരിച്ചു കഴിക്കുമ്പോഴാണ് അബദ്ധം പറ്റിയത് ....രണ്ടു മൂന്ന് കടി കടിച്ചതിനു ശേഷമാണ് മാങ്ങയിലേക് നോക്കിയത് .നല്ല പൊളപ്പൻ പുഴുക്കൾ തുള്ളി കളിക്കുന്നു ...അയ്യോ .....അമ്മയുടെ വാക്കുകൾ ചെവിയിൽ മുഴങ്ങാൻ തൊടങ്ങി ....ഏതോ ഒരു കുട്ടി മാങ്ങയിലെ പുഴു കഴിച്ചു മരിച്ചു എന്നത് ....ആകെ പ്രശ്നമായി ....ആരോടും പറയാൻ പറ്റില്ല ....നല്ല അടി കിട്ടും ...എപ്പോഴാണ് മരിക്കുക എന്നു ചിന്തിച്ച നടന്ന നാളുകൾ ...ഏതൊക്കെ ഓർക്കുമ്പോൾ എപ്പോൾ എനിക്ക് ചിരിക്കാതിരിക്കാൻ പറ്റുന്നില്ല ..

        പിന്നെ കളിക്കുന്ന സമയമാവുമ്പോൾ കൂട്ടുകാർ അവരവരുടെ വീടുകളിൽ നിന്ന്  കയ് കൊട്ടി വിളിക്കുന്നതും ,ആരും കാണാതെ ചെളി വെള്ളത്തിൽ ചാടി കളിക്കുന്നതും,വെള്ളത്തണ്ടു ( സ്ലേറ്റ് മായ്ക്കുന്ന ഒരു ചെടിയാണ് )പറിച്ചു പ്ലാസ്റ്റിക് കൂട്ടിലാക്കി കൊണ്ട് പോകുന്നതും , കൂട്ടുകാർക്കു കൊടുക്കുന്നതും ,ബാലരമയിൽ നിന്ന് കിട്ടുന്ന നെയിം സ്ലിപ്പുകൾ   കൂട്ടി വെച്ചു എന്നും എണ്ണി നോക്കുന്നതും ....ഹോ എന്തൊരു സുഖമുള്ള ഓർമയാണ് ഓരോന്നും ...........സ്കറിയ മാഷിന്റെയ് അടിയും , ഹിന്ദി ടീച്ചറുടെ നുള്ളും പേടിച്ചു ഒഴിവാക്കിയ ഉച്ചക്കുള്ള കളികൾ ഇന്നും ഒരു വിങ്ങലാണ്.കിങ്ങിണിയും പോയിന്റും , സാറ്റും ,കൊത്താംകല്ല് കളിയുമൊക്കെ.....ഇപ്പോഴും എന്റെ ഹൃദയത്തെ കൊറച്ചു നൊമ്പരപ്പെടുത്താറുണ്ട് ....ആ കാലങ്ങളിലേക്ക് ഒരു തിരിച്ചു പോക്കില്ലലോ എന്നോർക്കുമ്പോൾ ....

       എന്റെ നാടും ,വീട്ടുകാരും ,കൂട്ടുകാരും ,അദ്ധ്യാപകരുമൊക്കെയാണ് എന്നെ ഞാൻ ആക്കിയത് ..ഇന്ന് എല്ലാം ഓർമ്മകൾ മാത്രമാണ് ...എന്റെ നാട് മാറി , ഒരുപാട് പേർ ഉള്ളിലെ വേദനയായി അവശേഷിക്കുന്നു .എവിടെയൊക്കെയോ എന്റെ മനസ് പിടയുകയാണ് .എന്തൊക്കെയോ എനിക്ക് നഷ്ട്ടപെട്ടു ...ഒരിക്കലും അതൊന്നും ആർക്കും തിരിച്ചു നല്കാൻ കഴിയില്ല ...എന്റെ നാട്ടിലെ പുതിയ തലമുറക്ക് ഈ സൗഭാഗ്യങ്ങൾ ഒന്നും തന്നെയില്ല ..ഇന്ന് എന്റെ നാട് കോൺക്രീറ്റ് കാടാണ്.മിന്നി പുഴ വറ്റി വരണ്ടു ..മാന്പഴങ്ങൾ രുചി പകരാനില്ല..പകരം റബർ കാടുകളാണ് ..
ഏങ്കിലും എന്നെ ഈ എഴുത്തിന്റെ ലോകത്തു എത്തിച്ചത് എന്റെ ആ ബാല്യമാണ് ...എല്ലാവര്ക്കും നന്ദി ...എന്നെ അനുഗ്രഹിച്ചതിന് ...
നിയ മഴവിൽ 

No comments:

Post a Comment