Wednesday 20 April 2016

മരി‌‍​‍‌​ക്കാത്ത ഭാവങ്ങൾ

ഉണങ്ങിരൊസ്ഥികൂടം അധംകൃതമായോരു ഭാവം
നിർജ്ജീവമാണാ േചതസ്സ്
നിഗൂഡതകളുറങ്ങും കലവറയാണത്
മിഥ്യയുടെ മേലാപ്പണിഞ്ഞ് 
സ്വാത്വികതയുടെ തത്വങ്ങളിലേക്കുള്ള
നിതാന്ത തൃഷ്ണയാണത്
ആഭയുടെ സഖിത്വമതിനില്ല രൌദ്രഭാവമില്ല
മിണ്ടാനുള്ള ത്രാണിയുമില്ല.
സർവഥാ മൌനിയെപ്പോലെ നിരർത്ഥക ഗമനം പോലെ
നിശ്ചേതനമാണ്...
കോമരത്തേപ്പോലെ വിറഞ്ഞു തുള്ളാനാവില്ലതിന്
ഒരുനാൾ കൃതാർത്ഥ മനസ്സിനുടമയായിരിക്കാം
കെടുതികൾ തട്ടിത്തെറിപ്പിച്ച കാരിരുമ്പാവമ്...
പക്ഷെ ....ഇപ്പോൾ െമല്ലിച്ചൊരസ്ഥികൂടം..
കണ്ണിൽ നിന്നൊഴുകും രക്തത്തുള്ളികൾ...
അതും ഒരു തോന്നലാവാം..
വികാരവിചാരം നഷ്ടപ്പെട്ടൊരസ്ഥികൂടം....

No comments:

Post a Comment