Monday, 31 October 2016

ഈ മഴയിൽ...

എന്തു രസമാണ് ങ്ങനെ ജാലകത്തിലൂടെ പുറത്തേക് നോക്കിയിരിക്കാൻ.ഈ പ്രകൃതി എന്തു സുന്ദരിയാണ് ..മുറ്റത്തെ മേപ്പിൾ മരത്തിന്റെയ് ഇലകൾ ഇളം കാറ്റിൽ തുള്ളികളിക്കുന്നു.( ഒരു പ്രവാസി ആയതുകൊണ്ടാണ് എന്റൈ കണ്ണിൽ മേപ്പിൾ മരം പെട്ടത് ). എവിടെയും പ്രകൃതി സുന്ദരിയാണ്.അതിനാൽ ദൃശ്യങ്ങൾ എന്നിലെ  ആസ്വാദയെ ഉണർത്തുമ്പോൾ എനിക്ക് എഴുതാതിരിക്കാൻ പറ്റില്ല.............



ഒരു കുഞ്ഞി കുരുവി  ബാൽക്കണിയിൽ തത്തി കളിക്കുന്നു...ദൈവത്തിന്റെ സൃഷ്ഠികൾ എത്ര മനോഹരമാണ്... ഇന്ന് പതുവു പോലെ സൂര്യകിരണങ്ങൾക്ക് അത്ര ശക്തിയില്ല.സുര്യന്റെയ്  പതർച്ചക്ക് കാരണം കുഞ്ഞി മേഘങ്ങൾ ആണ്..മഴ പെയ്യുമോ?മുത്തശ്ശിയെ പോലെ പ്രവചിക്കാനുള്ള കഴിവ് എനിക്കില്ല.നാടൻ കഴിവുകളെല്ലാം അന്ന്യം നിന്ന തലമുറയിൽ പെട്ട ആളാണ് .പിന്നേ നമ്മുടെ കാലാവസ്ഥ നിരീക്ഷകരെ പോലെ " മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് "എന്ന് പറയാനെ പറ്റു.സത്യം പറഞ്ഞാൽ ഞാൻ മഴയെ കാത്തിരിക്കുവാന്ന് എല്ലാവര്ക്കും ഇപ്പം മനസ്സിലായിക്കാണും ...ശരിയാണ് മഴത്തുള്ളി കിലുക്കത്തിനായി ഞാൻ  കാതോർത്തിരിക്കുവാണ്.എന്റൈ ആഗ്രഹം പോലെ മഴ ചാറാൻ തുടങ്ങിയിരിക്കുന്നു ..ശിശിര കാലത്തിന്റെയ് നിറങ്ങൾ അണിഞ്ഞ മേപ്പിൾ ഇലകൾ ആ മഴത്തുള്ളികൾക്കൊപ്പം നിലത്തേക്ക് പൊഴിയുന്ന കാഴ്ച്ച എന്നെ ഇനി വരാനിരിക്കുന്ന കൊടും ശൈത്യം ഓർമിപ്പിച്ചെങ്കിലും......ഇപ്പോൾ അതിനുള്ള സമയമല്ല ...."നല്ലതു മാത്രം ഓർക്കുക..ഈ നിമിഷം ആസ്വദിക്കുക "എന്ന ആശയ വിശ്വാസി ആയി പിന്നെയും ജാലകത്തിലൂടെ മഴത്തുള്ളികിലുക്കം കണ്ടും കേട്ടും ഇരിക്കുകയാണ്.പ്രണയിക്കുന്നവരെ ഓർമകളിലൂടെ ഊളിയിട്ട് മുക്കിക്കളയുന്ന വശ്യ സൗന്ദര്യം ഈ മഴത്തുള്ളി കിലുക്കത്തിനുണ്ട്....ഞാനും ഓർമകളിലൂടെ ഊളിയിട്ടു...ഇപ്പോൾ ചറ പറ ശബ്ദത്തോടെ മഴയുടെ കാഠിന്യം കൂടി വരുന്നുണ്ട്‌. മരചില്ലകൾ ആടിയുലയുന്നു . കുറച്ചു നേരം കൂടി ഇങ്ങനെ ഇരിക്കാൻ ഒത്തിരി ആഗ്രഹമുണ്ട് ...പലതും ഓർത്തു മൂടി പുതച്ചിരിക്കണമെന്നും എന്നിലെ എഴുത്തുകാരി ആഗ്രഹിക്കുന്നു ...പക്ഷേ ഞാൻ എന്ന ഭൗതിക ശാസ്ത്ര ആദ്ധ്യാപികക്ക് ഒത്തിരി പരിമിതികളുണ്ട്. ഇനി കൊറച്ചു നേരം  മാക്സ് പ്ലാങ്കിനെയും , ഐസക്ക് ന്യൂട്ടനെയും ഓർത്തിരിക്കട്ടെ ...എല്ലാവര്ക്കും നന്ദി

Friday, 28 October 2016

മഴത്തുള്ളി




 മഴത്തുള്ളി വീണു ......എൻ ഹൃദയം തണുത്തു ...
പ്രണയ ഭാവവും..... സൗഹൃദവും.....
നീന്തി തുടിച്ചു എന്നുള്ളിൽ .......
നിന്നോർമയിൽ ഞാൻ മുങ്ങി പോയി.....
നിന്നോർമയിൽ ഞാൻ മുങ്ങി പോയി.....